കാസർകോട്: നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിൻ തട്ടി യുവതി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസുപ്രായം തോന്നിക്കുന്ന യുവതി ആണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് 3.45 ഓടെയാണ് അപകടം. നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്താണ് പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ പരിസരവാസികൾ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.