ആലപ്പുഴയിൽ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



 ആലപ്പുഴ: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാറുകള്‍ കൂട്ടിയിടിച്ച് അപകടം .അപകടത്തിൽ ഒരാൾ മരിച്ചു .ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് വടക്ക് പുന്നൂര്‍ മഠത്തില്‍ കളത്തില്‍ പരേതനായ ശങ്കരനാരായണപ്പണിക്കരുടെ മകന്‍ ശ്രീജിത്ത് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ മണപ്പുറം ഭാഗത്തുവെച്ചാണ് അപകടം നടന്നത് .


കാറിൽ ശ്രീജിത്തിന്റെ അമ്മ ശ്യാമളകുമാരി, ഭാര്യ അഭിജ, മകള്‍ ശ്രേഷ്ഠ, അഭിജയുടെ അമ്മ വത്സല എന്നിവരുമുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട് .ശ്രീജിത്ത് ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം

Post a Comment

Previous Post Next Post