പൊന്നാനി വെളിയങ്കോട് ചെറുപള്ളിക്ക് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രിക പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശിനി തണ്ടാംകോളി ആത്തിക്ക (47) എന്നവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് മെഡ്സിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു..