തൃശ്ശൂർ കൊടുങ്ങല്ലൂർ മതിലകം : ഓട്ടോ ടാക്സി ഇടിച്ച് വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടിൽ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്. വളവനങ്ങാടി ഡോൺ ബോസ്കോ സ്ക്കൂളിലെ കെ.ജി.വിഭാഗം അധ്യാപികയാണ്. മതിലകം പാലത്തിന് കിഴക്ക് തിങ്കളാഴ്‌ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.
ഭർത്താവുമൊത്ത് മതിലകത്തെ ചർച്ചിലേക്ക്
നടന്നു പോകുന്നതിനിടെ അമിതവേഗതയിൽ വന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീലയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിപ്പോർട്ട് :ഫാറൂഖ് തൃശൂർ കൊടുങ്ങല്ലൂർ