കൊല്ലത്ത് സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു. കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടില്‍ ബിജുലാലാണ് (45) സൂര്യഘാതമേറ്റ് മരണപെട്ടത്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെയാണ് കുഴഞ്ഞ് വീണത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം കുമിള പോലെ പെളളി വീർത്തു. പിന്നാലെ മരണം സംഭവിച്ചു. ചിഞ്ചുവാണ് ഭാര്യ.അമൃത,അമിത എന്നിവർ മക്കളാണ്.വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് മരണപ്പെട്ട ബിജുലാല്‍.