കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച്പേർക്ക് ദാരുണാന്ത്യം



 തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം .ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരിൽ ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാറാണ് അപകടത്തിൽ പെട്ടത് . തമിഴ്നാട് സ്വദേശികളായ ചന്ദ്രശേഖർ (60), ചിത്ര (57), ഇളസശൻ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post