കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കോഴിക്കോട് മുക്കം :  കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്. അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കില്‍ അഖിലിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അത്താണി പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം നടന്നത്. രാത്രി 11.45ഓടെയായിരുന്നു സംഭവം. എതിര്‍വശത്തേക്ക് പോകാന്‍ വളക്കുന്നതിനായി സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറ്റിയ കാര്‍ റോഡിലേക്ക് ഇറങ്ങവെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. മുക്കം ഭാഗത്തു നിന്നാണ് അഖിലും സുഹൃത്തുക്കളും ബൈക്കിൽ വന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിനും സുഹൃത്തുക്കള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Post a Comment

Previous Post Next Post