കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു



 പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്കുസമീപം കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. എലവഞ്ചേരി പെരിങ്ങോട്ടുകാവ് സ്വദേശി ചന്ദ്രൻ(56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30-നാണ് അപകടമുണ്ടായത്.


കൊടുങ്ങല്ലൂർക്ക് പോകുന്നതിനായി വന്ന ചന്ദ്രൻ ഭക്ഷണം വാങ്ങാൻ റോഡ് മുറിച്ച് കടക്കുമ്പോൾ തൃശ്ശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വണ്ടിയിൽതന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പോലീസ് കേസ് എടുത്തു.

Post a Comment

Previous Post Next Post