കോട്ടയം-എറണാകുളം റോഡില്‍ നമ്ബ്യാകുളം പെട്രോള്‍പമ്ബിന് സമീപം ചൊവ്വാഴ്ച രാത്രി 12നാണ് കറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആള്‍ട്ടോ കാറും മിനി കൂപ്പര്‍ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.
അപകടത്തില്‍ ആള്‍ട്ടോ കാറിലെ യാത്രക്കാര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ അമ്മയുടെ മടിയിലിരുന്ന ഒരുവയസുകാരി കാറില്‍നിന്നു തെറിച്ചു റോഡിലേക്കു വീഴുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബംഗ്ലാവുപറമ്ബില്‍ വീട്ടില്‍ ഷാമോന്‍ (35), ഭാര്യ തസ്‌നി (32), മക്കളായ ഹന്നാമോള്‍ (ഒരു വയസ്), റോഷന്‍ഷാ (10), ഭഗത്ഷാ (12) എന്നിവരാണ് ആള്‍ട്ടോ കാറിലുണ്ടായിരുന്നത്.
തസ്‌നിക്കും ഹന്നാമോള്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. തസ്‌നിയുടെ നട്ടെല്ലിനാണ് പരിക്ക്. മുഖത്തിനും പരിക്കുണ്ട്. കുഞ്ഞിന്‍റെ മുഖത്തിനാണ് സാരമായി പരിക്കേറ്റത്. മറ്റു മൂന്നുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. തസ്‌നിയെയും ഹന്നാമോളെയും കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ അടിച്ചശേഷം പമ്ബില്‍നിന്നു റോഡിലേക്ക് പ്രവേശിക്കുമ്ബോഴാണ് അപകടമെന്നു പറയുന്നു.
ആള്‍ട്ടോ കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട മിനി കൂപ്പര്‍ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ആള്‍ട്ടോ കാറിന്‍റെ പുറകുവശം പൂര്‍ണമായും തകര്‍ന്നു. കുറവിലങ്ങാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.