ചങ്ങരംകുളം തരിയത്ത്ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു



ചങ്ങരംകുളം:ചങ്ങരംകുളം തരിയത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരണപ്പെട്ടു.


പുത്തൻപള്ളി പെരുമ്പടപ്പ് പട്ടേരി കുന്ന് സ്വദേശി 


തൊഴുവന്നൂർ വീട്ടിൽ ദിനേശ് (43) ആണ് മരണപ്പെട്ടത്. ചങ്ങരംകുളം ഭാഗത്ത് നിന്നും ചിറവല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മോട്ടോർ സൈക്കിൾ അമിത വേഗതയിൽ വന്ന് ഇലക്ട്രിക് പോസ്റ്റിലും ദിശ ബോർഡിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്കും, കാലിനും ഗുരുതര പരുക്ക് പറ്റിയ ദിനേഷിനെ നാട്ടുകാരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസിന്റെ ഡ്രൈവർ ഷബീറും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post