നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരനായ ലോട്ടറി വില്പനക്കാരന് ഗുരുതര പരിക്ക്



തൃശ്ശൂർ  ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ഗുരുതര പരിക്ക്. കയ്‌പമംഗലം കാളമുറി സ്വദേശി അറക്കവീട്ടിൽ അബ്ദുൽ ഗഫൂർ (50) നാണു പരിക്ക്. ഇയാളെ പുന്നക്കബസാർ ആക്ട്‌സ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് ഒന്നരയോടെ പെരിഞ്ഞനം പഞ്ചയത്തോഫീസിന് തെക്ക് വശത്താണ് അപകടം. റോഡരികിലെ മരച്ചുവട്ടിൽ നിന്ന് ലോട്ടറി വിൽപന നടത്തുകയായിരുന്നു ഗഫൂർ, വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഗഫൂറിന്റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

Post a Comment

Previous Post Next Post