കോതമംഗലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണ വാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി ആലുവ യു.സി കോളജ് എം.ബി.എ വിദ്യാർഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(സോനു 24)യാണ്
ശനിയാഴ്ച്ച രാത്രി മരിച്ചത്. രണ്ടുമാസം മുൻപ് ചിറയിൻകീഴിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു
മരണവാർത്ത അറിഞ്ഞ് സോനുവിന്റെ മാതാവ് ഗായത്രി( 45) നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഉള്ള താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു. 30 വർഷത്തോളമായി കോതമംഗലത്തെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു ഹനുമന്ത്. ശിവകുമാർ ഹനുമന്ത് ആണ് സ്നേഹയുടെ സഹോദരൻ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കമ്പനിപ്പടിയിലെ വീട്ടിലെത്തിച്ച ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോകും