പാലക്കാട്ട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു.രണ്ട് .പെൺമക്കൾ ചികിത്സയിൽ

 


പാലക്കാട് വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീനയാണ്(35) മരിച്ചത്.ഇവരുടെ മക്കൾ നിഖ (12) നിവേദ (6) എന്നിവർക്കും പൊള്ളലേറ്റിരുന്നു .ഇവർ ചികിത്സയിലാണ് .


ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post