തൃശ്ശൂർ ദേശീയപാതയിൽ ഒല്ലൂർ നടത്തറ സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. റോഡരികിൽ പ്രവർത്തിച്ചിരുന്ന താത്കാലിക ഫാസ്‌റ്റ് ടാഗ് കൗണ്ടറിലേക്കാണ് ടയറുകൾ തെറിച്ച് വീണത്, അവിടെ ഉണ്ടായിരുന്ന ജീവനക്കാരൻ കുന്നംകുളം സ്വദേശി ഹെബിൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്ന് അപകടം. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ലോറിയുടെ ടയറാണ് ഊരിത്തെറിച്ചത്