രാജസ്ഥാനിലെ ജെല്‍വാര്‍ ജില്ലയിലാണ് സംഭവം . ട്രക്കും വാനും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മരണം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . മധ്യപ്രദേശിലെ കിചില്‍ച്ചിപുരില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൂന്ന് പേര്‍ സംഭവ സ്ഥലത്തും ആറ് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി.