പാനൂര്‍ | പാനൂര്‍ പന്ന്യന്നൂരില്‍ സിഎന്‍ജി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.ഓട്ടോ ടിപ്പറിലും കാറിലുമിടിച്ചാണ് സ്ഥലത്ത് അപകടമുണ്ടായത്.
പന്ന്യന്നൂരിലെ മൈത്രി മരമില്ലിനു സമീപമാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന ദമ്ബതികള്‍ക്ക് പരുക്കേറ്റു.
പന്ന്യന്നൂര്‍ മേപ്പനാട്ടെ തിലകന്‍ ,ഭാര്യ ബിന്ദു എന്നിവര്‍ക്കാണ് പരുക്ക്. തലശ്ശേരിയില്‍ നിന്നു പൂക്കോത്തേക്ക് വരുകയായിരുന്ന ഓട്ടോ ആദ്യം ടിപ്പിറിലിടിച്ച് തലകീഴായി മറിയുകയും തുടര്‍ന്ന് കാറിലുമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിഎന്‍ജി ഓട്ടോയില്‍ നിന്ന് ഗ്യാസ് ലീക്കായത് പരിഭ്രാന്തി ഉണ്ടാക്കി.തുടര്‍ന്ന് അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ ഫയര്‍ഫോഴ്‌സ് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു.