മലപ്പുറം എടപ്പാൾ:തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാൾ ടൗണിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു. തൃശൂർ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാൽ നട യാത്രക്കാരനെയാണ് വാഹനം ഇടിച്ചത്.എടപ്പാൾ പാലത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ചങ്ങരംകുളം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തെക്ക് പോകുകയായിരുന്ന എടപ്പാൾ കാളാച്ചാൽ സ്വദേശിയുടെ എക്കോ സ്പോർട്ട് കാർ ഇടിച്ചത്. അപകടത്തിൽ പരുക്ക് പറ്റിയ ആളെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുകയാണ്. രാത്രി 12.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്