കൊണ്ടോട്ടി (മലപ്പുറം): പള്ളിക്കുളം എന്നറിയപ്പെടുന്ന മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ മംഗലാപുരം ഉള്ളാൾ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. 48-കാരനായ സിദ്ദീഖാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു
വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. അമ്മാവൻ്റെ മകളെ വിവാഹം കഴിച്ച സിദ്ധീഖ് മോങ്ങത്ത് താഴെ പറമ്പിൽ വീട്ടിലായിരുന്നു താമസം. കൊണ്ടോട്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.