ആലപ്പുഴ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ചെന്നിത്തല ചെറുകോൽ ഈഴക്കടവ് മുയപ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (ഷിബു - 46) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. കായംകുളം–തിരുവല്ല സംസ്ഥാന പാതയിൽ പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി ആയിരുന്നു അപകടം
അപകടത്തിൽ പരുക്കേറ്റ സെബാസ്റ്റ്യനെ നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ 108 ആംബുലൻസിൽ കയറ്റിയെങ്കിലും കൊണ്ടുപോകാൻ വൈകിയതായി സെബാസ്റ്റ്യന്റെ ബന്ധുക്കൾ ആരോപിച്ചു. പരുക്കേറ്റയാളുടെ ബന്ധുക്കളാരുമില്ലെന്നു പറഞ്ഞു വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ താമസം വരുത്തിയെന്നാണ് ആരോപണം.