കോതമംഗലത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം.കോതമംഗലത്തിന് സമീപം നാടുകാണിയിലാണ് സംഭവം നടന്നത് . ചെമ്പിക്കോട് സ്വദേശിനി ലിജ, മകൾ റിയ എന്നിവരുടെ നേരെയാണ് കാട്ടുപന്നിയാക്രമണം ഉണ്ടായത്.സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത് .ആക്രമണത്തിൽ രണ്ടുപേർക്കും പരുക്കേറ്റു