കോട്ടയം : കൂരോപ്പടയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറി അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കൂരോപ്പട സ്വദേശി രാജു ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കൂരോപ്പട കവലയിലെ വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊച്ചു മക്കളുമായി കാറില്‍ യാത്ര ചെയ്യവേയായിരുന്നു അപകടം. കവലയില്‍ നിന്ന് പാമ്പാടി റൂട്ടിലേക്ക് തിരിയവെ കാര്‍ അമിത വേഗത്തില്‍ സ്റ്റാന്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഓട്ടോ സ്റ്റാന്റിന്്് ഉള്ളിലേക്ക് ഇടച്ചു കയറിയ കാര്‍ രണ്ട് ഓട്ടോ റിക്ഷകളും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ബിനോയിക്ക് ഗുരുതരമായി പരിക്കേറ്റു ഇയാളുടെ കാലുകള്‍ രണ്ടും ഒടിഞ്ഞിട്ടുണ്ട്. ഇയാളെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഘം സ്ഥലത്തെത്തി വാഹനങ്ങള്‍ പ്രദേശത്തു നിന്നും മാറ്റി.