കോഴിക്കോട് നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; തീ പടർന്ന് ജീപ്പ് കത്തി നശിച്ചു
നാദാപുരം പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു. മുടവന്തേരിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി യുവാക്കള്‍ ചേര്‍ന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെയാണ് തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീണത്.
പിന്നാലെ ജീപ്പില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയും ജീപ്പ് ഉഗ്രശബ്ദത്തില്‍ പൊട്ടുകയും കത്തി നശിക്കുകയുമായിരുന്നു. വാഹനം ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ മായ്ച്ചുകളഞ്ഞ നിലയിലായിരുന്നു. പിന്നീട് നമ്പർ കണ്ടെന്നുകയായിരുന്നു പോലീസ്'