ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം.


വൈക്കം ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ്

എഴുന്നള്ളിപ്പിന് ഇടെ ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

Previous Post Next Post