മണ്ണാർക്കാട് ബൈക്കിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്ക്

 


പാലക്കാട്‌  മണ്ണാർക്കാട്: പള്ളിക്കുറുപ്പിൽ ബൈക്കിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്കേറ്റു. പള്ളിക്കുറുപ്പ് സ്വദേശിനിയായ ആമിനക്കാണ് പരിക്കേറ്റത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ വളവിൽ ബൈക്ക് നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ തല കല്ലിന് അടിച്ചതിനാൽ വലിയ തോതിൽ ബ്ലീഡിങ്ങ് ഉണ്ടായതിനാൽ വിദഗ്ദ ചികിത്സയ്ക്കായി ഇവരെ പെട്ടെന്ന് തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ബ്ലോക്കിൽ പെടാതെ പെട്ടെന്ന് ആശുപത്രിയിൽ എത്താൻ മണ്ണാർക്കാട്ടെ ആംബുലൻസ് ഗ്രൂപ്പുകൾ തുണയായി. ഷിഹാസ് മണ്ണാർക്കാട് നേതൃത്വം നൽകി 

Post a Comment

Previous Post Next Post