തൃശൂർ മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. ദേശീയ പാതയിൽ കയ്പമംഗലം മൂന്നുപീടിക സെൻ്ററിൽ പിക്കപ്പ് വാഹനം ഇടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാക്കാതുരുത്തി പള്ളിവളവ് സ്വദേശി പുഴങ്കരയില്ല ത്ത് സിറാജുദ്ദീൻ (46) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മൂന്ന്പീടിക മാർക്കറ്റിൽ നിന്നും മറ്റൊരാൾക്ക് മീൻ എടുത്ത് കൊടുത്ത ശേഷം പള്ളിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മാർക്കറ്റിൽ ഇറച്ചിക്കോഴി ലോഡ് ഇറക്കിയ ശേഷം വരികയായിരുന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്