ആലപ്പുഴയിൽ അപകടത്തിൽ പെട്ട ഓട്ടോഡ്രൈവർക്ക് രക്ഷകനായി എംഎൽഎ.ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ മുഹമ്മദ് കാസിമിൻ്റെ മകൻ സവാദ് (56) നാണ് എച്ച് സലാം എംഎൽഎ തുണയായത്.ദേശിയ പാതയിൽ ചിന്മയ സ്കൂളിന് സമീപം സവാദ് ഇന്നലെ അപകടത്തിൽ പെടുകയായിരുന്നു.
എതിർ ദിശയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം നടന്നത്.എന്നാൽ ഓട്ടോറിക്ഷ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഓട്ടോയിൽ കുടുങ്ങിപ്പോയ സാവാദിനെ എംഎൽഎയുടെ സഹായത്തോടെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്.തുടർന്ന് ഇദ്ദേഹത്തെ എംഎൽഎയുടെ കാറിൽ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.