കണ്ണൂരിൽ രണ്ട് ഇടങ്ങളില്‍ കാറപകടം; അഞ്ചുപേര്‍ക്കു പരിക്ക്



എടക്കാട്: ദേശീയപാതയുടെ സർവീസ് റോഡില്‍ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. ഇന്നലെ രാവിലെ ഒൻപതിനാണ് അപകടം. മംഗളൂരുവില്‍ നിന്ന് കോഴിക്കോടേയ്ക്ക് പോകുന്ന കാറാണ് സർവീസ് റോഡില്‍ നിന്നും നിർമാണം നടക്കുന്ന ദേശീയ പാതയിലേക്ക് തല കീഴായി മറിഞ്ഞത്.

അപകടത്തില്‍ കാർ യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്കുകള്‍ സാരമുള്ളതല്ല. തലശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.


മട്ടന്നൂർ: ഉളിയില്‍ കുന്നിൻ കീഴില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മട്ടന്നൂരില്‍ നിന്നും മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാറും ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടു പേർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി അപകടത്തില്‍ ഇരു കാറുകളുടെയും മുൻ ഭാഗം തകർന്നു.

Previous Post Next Post