ബംഗളൂരു: യെലഹങ്കക്കടുത്ത് അമ്മയും മകനും ചളിക്കുണ്ടിൽ വീണ് മരിച്ചു. ഗൗരിബിദനൂർ ചെന്ദനൂരു സ്വദേശിനിയായ കവിത (30), മകൻ പവൻ (6) എന്നിവരാണ് മരണപ്പെട്ടത്. സുഗപ്പ ലേ ഔട്ടിൽ വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായിരുന്ന കവിത ജോലി ചെയ്യുന്ന വീടിനു പുറത്ത് മകൻ കളിക്കുന്നതിനിടെ ഒഴിഞ്ഞ പറമ്പിലെ വെള്ളം നിറഞ്ഞ ചളിക്കുഴിയിൽ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട കവിത മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. വീട്ടുടമക്കെതിരെ നിയമനടപടിയെടുക്കുമെന്ന് അധികാരികൾ പറഞ്ഞു