കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട 12 വയസുകാരിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇടുക്കി തൊടുപുഴയില്‍ നിന്നെത്തിയ വിനോദ യാത്രാസംഘത്തിലെ 12 വയസുകാരിയാണ് തിരയില്‍പ്പെട്ടത്.
ഇന്നലെ വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം. സംഘത്തിലെ അഞ്ചോളം കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി പെട്ടെന്നെത്തിയ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികള്‍ ഉടൻ തന്നെ കടലിലേക്കിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.