കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ അപകടം



 പീരുമേട്: കൊല്ലം- തേനി ദേശിയ പാതയില്‍ നെല്ലിമലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റില്‍ ഇടിച്ച അപകടം. കുമളിയില്‍ നിന്നും കോട്ടയത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ഇന്നലെ വൈകുന്നേരത്തോടെഒരു കുടുംബത്തിലെ നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു വാഹനം ഇടിച്ചു രണ്ട് പോസ്റ്റുകള്‍ ഒടിഞ്ഞു. അപകടത്തില്‍ ആർക്കും പരിക്കില്ല. വണ്ടിപ്പെരിയാർ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post