പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



മലപ്പുറം  ചങ്ങരംകുളം സംസ്ഥാന പാതയില്‍ പന്താവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ആലത്തൂര്‍ സ്വദേശികളായ ആഷിര്‍ (26) മുസ്തഫ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടോടെ പന്താവൂര്‍ പാലത്തിന് അടുത്ത് വച്ചാണ് അപകടം. തൃശ്ശൂരില്‍ ഹോസ്പിറ്റലില്‍ നിന്ന് പോയി മടങ്ങുകയായിരുന്ന തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ സാരമായ പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post