പട്ടിക്കാട്. പത്താംകല്ലിൽ ബീവറേജ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലത്തൂർ വണ്ടാഴി സ്വദേശി പുളിക്കൽപറമ്പിൽ പി.വി ഈനാശു മകൻ ഷാനു (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ബിവറേജ് ഷോപ്പിന് മുന്നിൽ ആറുവരി പാതയിൽ തന്നെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിവറേജ് ഷോപ്പിലേക്ക് വരുന്ന ആളുകൾ അനധികൃതമായി ആറുവരിപ്പാതയിൽ വാഹനം നിർത്തിയിടുന്നത് മുൻപും ഇവിടെ അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രദേശവാസികളും യാത്രക്കാരും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് മണ്ണുത്തി വടക്കുംഞ്ചേരി ദേശീയപാതയിൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.