മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ മലിന ജല സംസ്കരണ പ്ലാൻ്റ് വൃത്തിയാക്കുന്നതിനി ടെ ശ്വാസം മുട്ടി നാലുപേർ മരിച്ചു. ശുഭം പര ക്കാർ(28), അമോൽ ഘടാലൈ (27), നിഖിൽ ഘ ടാലെ (24), സാഗർ ടെണ്ടുൽക്കർ(29) എന്നിവ രാണ് മരിച്ചത്. ശുചീകരണ ആവശ്യങ്ങൾക്കാ യി നാല് തൊഴിലാളികൾ 25-30 അടി താഴ്‌ചയു ള്ള മലിനജല ശുദ്ധീകരണ പ്ലാൻ്റിലേയ്ക്ക് ഇറ ങ്ങിയതായി അർണാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. സംഭവമറിഞ്ഞ് നാട്ടു കാർ ഉടൻ പോലീസിലും ഫയർഫോഴ്‌സിലും വി വരമറിയിച്ചിരുന്നു. ഇവരെ പുറത്തെടുത്തപ്പോ ഴേയ്ക്കും ഏറെ വൈകിയിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോ ക്ടർമാർ മരണം സ്ഥിരീകരിച്ചു. അർണാല പോലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെ യ്തു.