കണ്ണൂർ ചൊക്ലി: മംഗലാപുരം കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പിന്നാലെ ഭർത്താവും മരിച്ചു. ചൊക്ലി നിടുമ്പ്രം സ്വദേശിതൈപ്പറമ്പത്ത് മുനവ്വർ ( 42 ) ആണ് മരിച്ചത്.
തലശ്ശേരിസൈദാർ പള്ളിയിലെ അബ്ദുള്ളാസിൽ അബ്ദുള്ളയുടെ മകളുമായ സമീറ അപകട സമയത്ത് തന്നെ മരിച്ചിരുന്നു. കാറിൽ കൂടെയുണ്ടായിരുന്ന മകൻ ഗുരുതര പരിക്കേറ്റ് കെ.എം.സി.ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീറേജിൽ നിന്നും സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ മംഗലാപുരംകുന്ദാപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു.
രണ്ട് പേരുടെയും മൃതദേഹം നാട്ടിൽ എത്തിച്ച് കബറടക്കി.