വയനാട് ബത്തേരി :ദേശീയപാത 766ൽ തിരുനെല്ലി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടം.സ്കൂട്ടർ യാത്രികനായ കെ.എസ്.ആർ.ടി.സി ജീവനക്കാരന് പരിക്കേറ്റു. മൂലങ്കാവ് സ്വദേശി ബാബുപ്രേം (42) നാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. മൈസൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറി തിരുനെല്ലി ഭാഗത്തേക്ക് പോകുന്ന സ്കൂട്ടിയിൽ ഇടിച്ചാണ് അപകടം.