ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; ഒഴിവായത് വൻ അപകടം

 


കോഴിക്കോട്: അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു. കൂടരഞ്ഞി മേലെ കൂമ്പാറയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കാറുളള സ്ഥലത്തിനു തൊട്ടടുത്താണ് കല്ല് വന്നുവീണത്. ആളുകളുടെയോ വാഹനങ്ങളുടെയോ മേൽ കല്ല് വീഴാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കരിങ്കൽ ലോഡുമായി പോകുകയായിരുന്നു ടിപ്പർ. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികൾ പോവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാർച്ച് 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്.

Post a Comment

Previous Post Next Post