മക്കയില്‍ വാഹനാപകടത്തില്‍ എടപ്പറ്റ സ്വദേശി മരിച്ചു. വെസ്റ്റ് എടപ്പറ്റയിലെ പരേതനായ പൊറ്റയില്‍ കുഞ്ഞാപ്പുവിന്‍റെ മകന്‍ ജബ്ബാര്‍ (42) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മക്ക ശുമൈസിക്കടുത്തു ജബ്ബാറും മറ്റു രണ്ടു പേരും സഞ്ചരിച്ച കാര്‍, ബസുമായി കൂട്ടിയിടിച്ചാണ് അപകടം. കബറടക്കം പിന്നീട്. ഭാര്യ: മര്‍സീന. മക്കള്‍: ഷഹീല്‍ഷാന്‍, ഷെനില്‍, ഹൈദിന്‍, ഹൈസിന്‍.