കോഴിക്കോട്: മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്.
മുക്കത്തു നിന്നും അഗ്നിനശമന സേനയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.