മംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ ദക്ഷിണ കന്നട ജില്ലയിലെ നെല്യടുക്കയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്കേറ്റു
പെരിയപട്ടണയിൽ നിന്ന് ധർമസ്ഥലയിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ആരുടേയും പരിക്ക് ഗുരുതരമല്ല.