കോട്ടയത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു



കോട്ടയം: നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. കോട്ടയം നട്ടാശ്ശേരി വടുതലയിൽ ബിജു മാത്യു (48) ആണ് മരിച്ചത്. കന്യാകുമാരി ബാംഗ്ലൂർ ഐലൻ്റ് എക്പ്രസാണ് ഇടിച്ചത്.

         റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടമെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു. അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. ഇയർ ബാലൻസിംങ് രോഗമുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞു വീണതാകാം എന്ന നിഗമനവും ഉണ്ട്. റെയിൽവേ പോലീസും ഏറ്റുമാനൂർ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയത്ത് റെയിൽവേ ക്വാർട്ടേഴ്സിലാണ് ബിജു താമസിക്കുന്നത്.

Post a Comment

Previous Post Next Post