തിരുവനന്തപുരം ഭരതന്നൂർ: റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിൽ അശ്രദ്ധമായി വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വ്യാപാരിമരിച്ചു.
പാങ്ങോട് ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ സലീന മന്സിലിൽ സലിമാണ് [54]ആണ് മരിച്ചത്.
കഴിഞ്ഞ മൂന്നാം തീയതി രാത്രി 8 മണിയോടെയായിരുന്നു സംഭവം.
ഗാർഡർ സ്റ്റേഷനിൽ ചെറിയ കട നടത്തുന്ന സലിം കടയടച്ച് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് സലീമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.
പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഭരതന്നൂർ, മൈലമൂട് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.