തലശ്ശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് വയോധികനായ സന്നദ്ധപ്രവർത്തകൻ മരിച്ചു



തലശ്ശേരി: കീഴന്തിമുക്കിൽ ബസിടിച്ച് പരിക്കേറ്റ കീഴന്തിമുക്കിലെ ഹേമന്ത്കുമാർ (73) മരിച്ചു. ബുധനാഴ്ച രാവിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാ ണ് മരിച്ചത്. കൈയിൽ വിസിലുമായി കീഴന്തിമുക്കിൽ രാവിലെയും വൈകീട്ടും ഗതാഗതതടസ്സമൊഴിവാക്കാൻ പ്രവർത്തിച്ചിരുന്നു. അച്ഛൻ: ചിറക്കര കെ.ടി.പി. മുക്കിലെ പരേതനായ കോവിലകത്ത് അപ്പു. അമ്മ: പരേതയായ രാധ.

Post a Comment

Previous Post Next Post