കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം ബസ് അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല



കൊട്ടാരക്കര: കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം പദ്ധതിയില്‍ വാഗമണ്ണിലേക്ക് വിനോദയാത്ര പോയ സൂപ്പർ ഡിലക്സ് എയർ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് 15 മീറ്റർ തെന്നി മാറി മരത്തില്‍ ഇടിച്ചു നിന്നു.

ഇന്നലെ രാവിലെവിലെ 6.30ന് എംസി റോഡില്‍ കുളക്കടയിലായിരുന്നു അപകടം. ബസില്‍ 49 യാത്രക്കാരാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പുനലൂർ ഡിപ്പോയിലെതാണ് ബസ്. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ജെ.ഷാജിയാണ് ബസ് ഓടിച്ചിരുന്നത്. സ്റ്റിയറിങ് സ്റ്റക്കായി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ ഷാജി പറഞ്ഞു.ഇടതുവശം ചേർന്നുവന്ന ബസ് വലതുവശത്തേക്കാണ് ഇടിച്ചു കയറിയത്. 


എതിരെ നിന്ന് മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാലും വലതുവശത്ത് ഒഴിഞ്ഞ പറമ്ബ് ആയിരുന്നതിനാലും വൻ അപകടമാണ് ഒഴിവായത്. കൊട്ടാരക്കരയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ച്‌ വാഗമണ്ണിലേക്കുള്ള വിനോദയാത്ര തുടർന്നു.

Post a Comment

Previous Post Next Post