കണ്ണൂർ : ദേശീയ പാതയിൽകണ്ണൂർ ചെറുകുന്നിൽ
ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.
ഇന്ന് രാത്രിയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിൽ ഗ്യാസ് സിലിണ്ടർ കയറ്റി എതിരെ വന്ന
ലോറിയിടിക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂർണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. .
സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും. ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികൾ . ഭീമനടികമ്മാടത്ത് ചൂരിക്കാടത്ത്
സുധാകരൻ 52, കാലിച്ചാനടുക്കം ശാസ്
താം പാറ ശ്രീ ശൈലത്തിൽ കെ.എൻ. പത്മകുമാർ 59, കൃഷ്ണൻ 65, അജിത 35, ആകാശ് 9 എന്നിവരാണ്
മരിച്ചത്.