പന്തളം: നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തല കീഴായി മറിഞ്ഞു. എം.സി റോഡില്‍ കുരമ്ബാല ജംഗ്ഷൻ സമീപം ചൊവ്വാഴ്ച പുലർച്ചെ 2.30 നായിരുന്നു അപകടം.
അടൂർ ഭാഗത്തുനിന്ന് പന്തളത്തേക്ക് വരികയായിരുന്ന കാറില്‍ ഡ്രൈവറും മറ്റൊരാളും ഉണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരിക്കില്ല. കെ.എസ്.ഇ.ബിയുടെ നഷ്ടം പരിഹരിക്കാൻ കാർ ഓടിച്ചവർ തയാറായതോടെ പൊലീസ് കേസെടുത്തില്ല.