തൃശ്ശൂർ എടവിലങ്ങ് കാര പഞ്ചായത്ത് കുളത്തിനടുത്ത് ഓട്ടോറിക്ഷയും കാറുകളും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മതിലകം സ്വദേശി പാമ്പിനേഴ്സ് റാഫി, യാത്രക്കാരും മതിലകം സ്വദേശികളുമായ ഐഷാബി, ഹൈറുന്നിസ, ഫാത്തിമ നസ് റിൻ എന്നിവർക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം