ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്



 മലപ്പുറം  നിലമ്പൂർ :

എടവണ്ണ വടപുറത്തു ബസും ബൈക്കും കൂട്ടിയിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ഒതായി സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌(35) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അഷ്‌റഫിന്റെ ഭാര്യ റിൻസിയ, മക്കളായ ജന്ന ഫാത്തിമ, മിസ്‌ല ഫാത്തിമ എന്നിവർക്ക് പരിക്കറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.


ബൈക്കിൽ സഞ്ചരിച്ച അഷ്റഫ് ബസിന്റെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഇയാളെയും കൊണ്ട് ബസ് അൽപ്പ ദൂരം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബസ് ഡ്രൈവറോട് യുവാവ് ടയറിനടിയിൽ കുടുങ്ങിയ കാര്യം പറഞ്ഞത്. ബസ് പിറകോട്ട് എടുക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇയാളെ ചക്രത്തിനടിയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.


റോഡിൽ തെറിച്ചു വീണ ഭാര്യയെയും രണ്ടു മക്കളെയും നാട്ടുകാർ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അരീക്കോട് വെച്ച് അഷ്റഫ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post