വൈത്തിരി :വൈത്തിരിയിൽ കാറും കെഎസ്ആർടിസി സ്കാനിയ ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന സ്കാനിയ ബസ്സും ആണ് തമ്മിൽ കൂട്ടിയിടിച്ചത് .മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാളുടെ മൃതദേഹം കൈനാട്ടി ജനറൽ ഹോസ്പിറ്റലിലും ഒരാളുടെ മൃതദേഹം വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ