കൊല്ലം കുണ്ടറ: നെടുമ്പായിക്കുളം ജംഗ്ഷന് താഴെ കെഎസ്ആർടിസി ബസ് തട്ടി ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ പള്ളിക്കൽ സ്വദേശി അരുൺകുമാറാണ് മരിച്ചത്. കൊട്ടാരക്കര നിന്നും കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.