പട്ടാമ്പിയില്‍ യുവതിയെ കുത്തിക്കൊന്ന് മൃതദേഹം കത്തിച്ച ശേഷം യുവാവ് ജീവനൊടുക്കി



പാലക്കാട് പട്ടാമ്പിയിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കുത്തിക്കൊന്ന് മൃതദേഹം കത്തിച്ച ശേഷം യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ പി പ്രവിയ(30)യെ കൊലക്കൊന്ന ശേഷം ജീവനൊടുക്കിയത്. 


പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായ പ്രവിയയും സന്തോഷും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രവിയ മറ്റൊരു വിവാഹം കഴിക്കുന്നതിലുള്ള പക മൂലം സന്തോഷ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കൊടുമുണ്ട് തീരദേശ റോഡിലാണ് ഞായർ രാവിലെ മറിഞ്ഞുകിടക്കുന്ന സ്കൂട്ടറിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.




Post a Comment

Previous Post Next Post